മോസ്കോ
ഉപദ്വീപിയ മേഖലയായ ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്പ്പാലം തകര്ത്ത സ്ഫോടനത്തിനു പിന്നാലെ, ഒറ്റ രാത്രിയിൽ പാലം ലക്ഷ്യമിട്ടെത്തിയ 28 ഉക്രയ്ൻ ഡ്രോൺ വെടിവച്ചിട്ടതായി റഷ്യ. 17 ഡ്രോൺ നശിപ്പിക്കുകയും 11 എണ്ണം ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ചെറുക്കുകയും ചെയ്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ആളപായം ഉണ്ടായിട്ടില്ല.
തിങ്കളാഴ്ചത്തെ സ്ഫോടനത്തില് പാലത്തിന്റെ ഒരു ഭാഗം തകർന്നു. രണ്ടുപേർ മരിച്ചു. സ്ഫോടനത്തിനു പിന്നാലെ ചെങ്കടല്വഴിയുള്ള ധാന്യകൈമാറ്റ കരാറില് നിന്നും റഷ്യ ഒഡേസ തുറമുഖത്തിലേക്ക് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ആറ് മിസൈലും 25 ഡ്രോണും പ്രയോഗിച്ചെന്ന് ഉക്രയ്ൻ പറഞ്ഞു. കയറ്റുമതിക്കായി ഉക്രയ്ൻ ധാന്യം സംഭരിച്ചിരിക്കുന്ന തുറമുഖമാണിത്.















