ചെന്നൈ> തെരഞ്ഞെടുപ്പില്‍ ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വസതിയിലടക്കം ഒമ്പതിടത്ത് ഇഡി നടത്തിയ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഗവര്‍ണര്‍ തങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഇപ്പോള്‍ ഇഡിയും അതാണ് ചെയ്യുന്നത്. പൊന്മുടി കേസ് നിയമപരമായി നേരിടും. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ റെയ്ഡെന്നും സ്റ്റാലിന് പ്രതികരിച്ചു. ഇന്ത്യ പോലൊരു രാജ്യത്തെ ഇഡിയെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാള്‍ പ്രതികരിച്ചു.