ദോഹ > ഹ്രസ്വസന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി സംവദിച്ചു.
കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയൂം ഖത്തർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽനടന്ന പരിപാടിയിൽ ഇരുപത്തിഒന്നോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസ സമൂഹത്തെ സംബന്ധിക്കുന്ന, യാത്രപ്രശ്നങ്ങൾ, വ്യവഹാരം, പുനരധിവാസ നടപടികൾ തുടങ്ങി വിവിധ വിഷയങ്ങളാണ് സംഘടന പ്രതിനിധികൾ ഉന്നയിച്ചത്.എട്ടര ലക്ഷത്തോളം പ്രവാസികളുടെ പങ്കാളിത്തം ഉള്ള ക്ഷേമപെൻഷൻ പദ്ധതിയിൽനാല്പതിനായിരത്തോളം പേർക്ക് പെൻഷൻ നൽകിവരുന്നതായും അറുപതു വയസിനു താഴെയുള്ള മുഴുവൻ പ്രവാസികളെക്കൂടി പെൻഷൻ പദ്ധതിയിൽ ഉപ്പെടുത്തുക എന്നുള്ള പ്രചരണ പരിപാടിയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യമെന്നും ചെയർമാൻ പറഞ്ഞു. ക്ഷേമനിധി ബോർഡിന്റെ പരിധിക്കുള്ളിൽ നിന്ന് വിലപ്പെട്ട നിർദ്ദേശങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുമെന്നും ക്ഷേമനിധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ പ്രവർത്തനങ്ങളിൽ എല്ലാസംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റിൽ നടന്നപരിപാടിയിൽ ഖത്തർ ഇൻകാസ് പ്രസിഡൻറ് ഹൈദർ ചുങ്കത്തറ ,കെ.എം.സി.സി സെക്രട്ടറി സലിം നാലകത്ത് ,കെ ബി എഫ് പ്രസിഡൻറ് അജി കുര്യാക്കോസ് ,ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി അബ്ദുൾ നാസർ ഐഎംസിസി ഖത്തർ പ്രതിനിധി ജാബിർ ബേപ്പൂർ ,ഫോക്കസ് ഖത്തർ പ്രതിനിധി നാസർ പിടി ,നേറ്റീവ് ചാവക്കാട് പ്രധിനിധി രഞ്ജിത് കുമാർ ,കുവാഖ് പ്രതിനിധി റീജിൻ പള്ളിയത്ത് , തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രതിനിധി രാജേഷ് ടി ആർ ,വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി സുനിൽ മുല്ലശ്ശേരി ,യുവകലാസമിതി പ്രതിനിധി ഷാനവാസ്, ചാവക്കാട് പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി സഞ്ജയൻ , ജനധാരാ പ്രതിനിധി റാഫി ചാലിൽ ഓ ഐസിസി ഇൻകാസ് ശ്രീജിത്ത് നായർ ഐസിഎഫ് പ്രതിനിധിഡോക്ടർ ബഷീർ ,കൾച്ചറൽ ഫോറം പ്രതിനിധി മജീദ് അലി , കെ .പി എ .ക്യു പ്രതിനിധി ഗഫൂർ കോഴിക്കോട് ,ലോക കേരള മെമ്പേഴ്സ് വർക്കി ബോബൻ അഹമ്മദ് കുട്ടി അറാളയിൽ , ഇ. എം സുധീർ,എ .സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
ഖത്തറിൽ നിന്നുള്ള പ്രതിനിധിയായി ഇ എം സുധീറിനെ ക്ഷേമനിധി ഡയറക്ടറായി തെരഞ്ഞെടുത്തതിൽ സംഘടനാ പ്രതിനിധികൾ ആശംസകൾ നേർന്നു.സംസ്കൃതി ജനറൽ സെക്രട്ടറി കെ.ജലീൽ സ്വാഗതവും ലോക കേരള സഭ മെമ്പർ ഷൈനി കബീർ നന്ദിയും പറഞ്ഞു