പത്തനംതിട്ട > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുന്നന്താനം സ്വദേശി ജിബിൻ ജോൺ(26) ആണ് പൊലീസിന്റെ പിടിയിലായത്. അസുഖബാധിതയായി പെൺകുട്ടി മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.
13കാരിയായ പെൺകുട്ടിയെ പ്രതി നിരന്തരമായി പീഡനത്തിന് വിധേയമാക്കി എന്നാണ് പൊലീസ്ന്റെ കണ്ടെത്തൽ. ഇതേ കേസിൽ കുമളി സ്വദേശിയായ വിഷ്ണു സുരേഷ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജിബിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ ലഭിച്ചതായും വിവരമുണ്ട്.