കുവൈത്ത് സിറ്റി > കുവൈത്തിൽ 2023 വർഷത്തിന്റെ ആദ്യ പകുതിയിൽ നാടുകടത്തപ്പെടുകയും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്യുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ.
ഈ വർഷം ആദ്യ പകുതിയിൽ പതിനായിരത്തിലധികം പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. നാടുകടത്തൽ സ്ഥിതിവിവരക്കണക്കുകളും ഇതേ കാലയളവിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം നാടുകടത്തപ്പെടുന്ന 1,000-ത്തിലധികം പ്രവാസികൾ നാടുകടത്തൽ കേന്ദ്രത്തിലുണ്ട്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ അകപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവ് പ്രകാരമാണ് പ്രവാസികൾ നാടുകടത്തപ്പെടുന്നത്.
നാടുകടത്തപ്പെട്ടതിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണെന്നും, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത്, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലുള്ളവരാണ് പിന്നാലെയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 7,000 പേർ ഉൾപ്പെടെ 250,000 പേർ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.