കുവൈത്ത് സിറ്റി > കുവൈത്തിൽ ഇതുവരെ 7,50,000 പൗരന്മാരും താമസക്കാരും 75 ദിവസത്തിനുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാവർക്കുമായി വിരലടയാളം എടുക്കുന്നത് തുടരുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. ഈ നടപടിക്രമം എല്ലാവർക്കും എളുപ്പമാക്കുന്നതിന് ചില വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു.
പൗരന്മാർക്കും താമസക്കാർക്കും “സഹേൽ” ആപ്ലിക്കേഷൻ വഴിയും “മെറ്റാ പ്ലാറ്റ്ഫോം” വഴിയും ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാമെന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി (moi.gov.kw) കൂടിക്കാഴ്ചകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യാത്രക്കാർക്ക് വിരലടയാളം എടുക്കാതെ കുവൈത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കു പോകാൻ സാധിക്കും തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്നും അധികൃതർ അറിയിച്ചു