ഐസ്വാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെയും കോലംകത്തിച്ച് മിസോറമിൽ പ്രതിഷേധം. മണിപ്പുർ കലാപത്തിൽ ദുരിതത്തിലായ സോ ഗോത്രവർഗക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണിപ്പുരിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് സോ വിഭാഗക്കാരുടെ സംഘടനയായ സോറോ വെളിപ്പെടുത്തി. മണിപ്പുരിലെ സോ വംശജർക്ക് സ്വയംഭരണ മേഖല അനുവദിക്കണമെന്ന പ്രമേയവും ഇവർ പാസാക്കി.
കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പുർ കലാപമെന്ന് തുറന്നടിച്ച് മിസോറമിലെ ബിജെപി വൈസ് പ്രസിഡന്റ് ആര് വന്റാംചുവാംഗ കഴിഞ്ഞദിവസം പാര്ടിസ്ഥാനം രാജിവച്ചിരുന്നു.