മെൽബൺ : മെൽബണിലെ ആദ്യകാല പ്രവാസ തലമുറയിൽ , കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശ്രീ: ശശിധരൻ (68) , കാരം ഡൗൺസിലുള്ള സ്വ വസതിയിൽ നിര്യാതനായി. മലേഷ്യയിൽ ജനിച്ച ഇന്ത്യൻ വംശജയായ ശ്രീമതി . ഗാന്ധിമതിയാണ് ഭാര്യ. അസുഖ ബാധിതനായി കുറച്ച് നാളുകളായി അദ്ദേഹം കിടപ്പിലായിരുന്നു. ഭൗതീക ശരീര പൊതുദർശനവും , സംസ്കാരവും അടുത്ത ആഴ്ചയിൽ നടത്തപ്പെടും. തലശ്ശേരി NTTF – ലെ പൂർവ്വകാല വിദ്യാർത്‌ഥിയായിരുന്ന ശശിധരൻ, ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയും ടൂൾ മേക്കറായി ജോലി ചെയ്യുകയും ചെയ്തു. മെൽബണിലെ പൊതുരംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു ശ്രീ. ശശിധരൻ. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുൻകാല ഭാരവാഹിയും ആയിരുന്നു അദ്ദേഹം.
ശ്രീ. ശശിധരന്റെ നിര്യാണത്തിൽ MAV.പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, മുൻകാല സഹപ്രവർത്തകർ, സാമുദായിക നേതാക്കൾ അനുശോചനങ്ങൾ നേർന്നു.
തികഞ്ഞ നടനും , സഹൃദയനും മെൽബണിലെ കലാരംഗത്തും, സാമൂഹ്യരംഗത്തും ഏവർക്കും സുപരിചതനുമായിരുന്നുവെന്ന് സുഹൃത്തായ ശ്രീ:മാത്യൂസ് കളപുരക്കൽ ഫേസ്ബുക്കിൽ എഴുതി. ശ്രീ: മാത്യൂസ് സംവിധാനം ചെയ്ത നാടകത്തിൻറെ പൂർവ്വകാല പോസ്റ്റർ ഒപ്പം പങ്ക് വക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലെ കുറിപ്പ് താഴെ ചേർക്കുന്നു..
ആദ്യകാല ഈ ചിത്രം 25 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ചെയ്ത “നിങ്ങൾക്കൊക്കെ ശകുന്തളം മതി” എന്ന നാടകത്തിന്റെ പോസ്റ്റർ ആണ് ആക്കാലത്തു മെൽബണിലുള്ള ഇന്ത്യൻ ഷോപ്പുകളുടെ മുന്നിൽ ഒരു അലങ്കാരം പോലെ ഈ പോസ്റ്ററും തൂങ്ങിയിരുന്നു…അത് കണ്ടു ഞങ്ങൾ സന്തോഷിച്ചിരുന്ന ഒരു കാലം….അന്നത്തെ ആ സുഹൃത്ത് ബന്ധം കുറഞ്ഞപക്ഷം ഫോണിലൂടെയെങ്കിലും ഞങ്ങൾ പുതുക്കിയിരുന്നു.. പക്ഷെ ഞങ്ങളുടെ സുഹൃത്തായ ശശി ഇന്നലെ ഞങ്ങളെ വിട്ടുപിരിഞ്ഞു… ഈ ചിത്രത്തിലെ താഴത്തെ വരിയിൽ നടുക്കുള്ള ശശി അദ്ദേഹമാണ്….
ഈ ലോകത്തിലെ നാടകങ്ങൾ കണ്ടും,അറിഞ്ഞും തിരശീല ഇട്ടുകൊണ്ട് ഞങ്ങളെ വിട്ടുപിരിഞ്ഞത്… അദ്ദേഹത്തിന്റെ ഭാര്യ ഗാന്ധിമതിക്കും മറ്റു കുടുംബ അംഗങ്ങൾക്കും ഞങ്ങളുടെ അനുശോചനങ്ങൾ…..
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam