ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ സെർബിയൻ താരം നൊവാക് ജൊകോവിച്ച് ഫൈനലിൽ കടന്നു. പുരുഷവിഭാഗം സിംഗിൾസ് സെമിയിൽ ഇറ്റലിയുടെ ജന്നിക് സിന്നറെ 6–-3, 6–-4, 7–-6ന് കീഴടക്കി. ഡാനിൽ മെദ്വദെവ് (റഷ്യ)–- കാർലോസ് അൽകാരെസ് (സ്പെയ്ൻ) മത്സരവിജയിയെ നാളെ ഫൈനലിൽ നേരിടും.
ഒമ്പതാംതവണയാണ് ജൊകോ വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. ഏഴുതവണ ചാമ്പ്യനായി. ഒരിക്കൽ ഫൈനലിൽ തോറ്റു. തുടർച്ചയായി അഞ്ചാംകിരീടമാണ് മുപ്പത്താറുകാരന്റെ ലക്ഷ്യം. ജേതാവായാൽ ഗ്രാൻഡ്സ്ലാം കിരീടനേട്ടം ഇരുപത്തിനാലാകും. 35 തവണ ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ ഫൈനലിലെത്തിയത് റെക്കോഡാണ്.
വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ചെക്ക് താരം മാർകെറ്റ വൻഡ്രൗസോവ ടുണീഷ്യയുടെ ഓണസ് ജാബറെ നേരിടും. സെമിയിൽ മാർകെറ്റ ക്രൊയേഷ്യയുടെ എലിന സ്വിറ്റോലിനയെ തോൽപ്പിച്ചു. ഇരുപത്തിനാലുകാരിയുടെ ആദ്യ വിംബിൾഡൺ ഫൈനലാണ്.
ജാബറിന്റെ വിജയം ബെലാറസ് താരം അരീന സബലെങ്കയ്ക്കെതിരെയാണ്. ഇരുപത്തെട്ടുകാരി കഴിഞ്ഞതവണ ഫൈനലിലെത്തിയെങ്കിലും എലെന റിബാകിനയോട് തോറ്റു.















