ന്യൂഡൽഹി
മോദി സർക്കാരിന്റെ ജനവിരുദ്ധ–- കർഷകവിരുദ്ധ–- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും തീരുമാനിച്ചു.
ആഗസ്ത് 24ന് ഡൽഹിയിൽ ചേരുന്ന സംയുക്ത കൺവൻഷനിൽ പ്രക്ഷോഭപരിപാടികൾ തീരുമാനിക്കും. വ്യാഴാഴ്ച ചേർന്ന കിസാൻ മോർച്ചയുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗമാണ് തീരുമാനം എടുത്തത്. കർഷകപ്രക്ഷോഭത്തിന്റെ സമയത്തും സംയുക്ത മോർച്ചയുടെ പരിപാടികൾക്ക് ട്രേഡ് യൂണിയനുകളും യൂണിയനുകളുടെ പരിപാടിക്ക് സംയുക്ത മോർച്ചയും ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഒരു പടികൂടി കടന്ന് മോദി സർക്കാരിനെതിരായി യോജിച്ച് നീങ്ങാനാണ് ഇപ്പോഴുള്ള തീരുമാനം.















