മംഗളൂരു
അനധികൃതമായി കന്നുകാലികളെ കടത്തിയ നാലു ബിജെപിക്കാർ പൊലീസ് പിടിയിൽ. നവൂർ മൊർത്താജെ സ്വദേശി പ്രമോദ് സാലിയൻ, ബെൽത്തങ്ങാടി ഒലഗദ്ദെ സ്വദേശി പുഷ്പരാജ്, ഹാസൻ കസബ ഹോബ്ലി അർക്കൽഗുഡിലെ ചെന്നകേശവ, ഹോളനർസിപുരയിലെ സന്ദീപ് ഹിരേബെലഗുളി എന്നിവരെയാണ് ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തത്. കന്നുകാലികളെ കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ധർമസ്ഥല കന്യാടിയിലെ രാമമന്ദിറിനു സമീപം സംഘം പിടിയിലായത്. കന്നുകാലി കടത്തിന്റെ പേരിൽ കർണാടകത്തിൽ സംഘപരിവാറുകാർ ന്യൂനപക്ഷങ്ങൾക്കുനേരെ നിരന്തരം അക്രമങ്ങൾ നടത്തുന്നതിനിടെയാണ് ബിജെപിക്കാർ പിടിയിലായത്.