ന്യൂഡൽഹി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ജാമ്യഹർജിയിൽ സിബിഐക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നോട്ടീസ് അയച്ച് സുപ്രീംകോടതി.
ഭാര്യ സീമയുടെ ആരോഗ്യസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് സഞ്ജീവ്ഖന്ന സിസോദിയോട് ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാൻ നിർദേശിച്ചു. സിസോദിയയുടെ ഭാര്യക്ക് പക്ഷാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി അറിയിച്ചു.