ദിസ്-പുര്‍
പച്ചക്കറി വില കുതിച്ചുയരാന്‍ കാരണം മിയ മുസ്ലിങ്ങള്‍ ആണെന്ന വംശീയവിദ്വേഷം വമിക്കുന്ന പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ. ഗ്രാമീണ മേഖലകളില്‍ പച്ചക്കറിക്ക് വില കുറവാണ്. എന്നാല്‍, നഗരങ്ങളില്‍ വില കൂടാന്‍ കാരണം കച്ചവടക്കാരില്‍ ഭൂരിഭാഗവും മിയ മുസ്ലിങ്ങള്‍ (ബംഗാളി കുടിയേറ്റക്കാര്‍) ആയതാണെന്നാണ് ബിസ്വ സര്‍മയുടെ വിവാദ പരാമര്‍ശം. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു.