ന്യൂഡൽഹി
ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ സ്വീകരിച്ചു. മോദി ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിൽഡേ പരേഡിൽ മോദി മുഖ്യാതിഥിയാകും. ഇന്ത്യ– -ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ 25–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് മോദിയുടെ സന്ദർശനം. തുടർന്ന്, 15ന് മോദി യുഎഇയിൽ എത്തും.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഫ്രാന്‍സില്‍നിന്ന് 26 റഫാൽ–-എം യുദ്ധ വിമാനങ്ങളും മൂന്ന് സ്കോർപീൻ അന്തർവാഹിനികളും വാങ്ങാന്‍ പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി.