കൊച്ചി
കേരളം സ്വന്തം നാടായിമാറിയെന്നും തൊഴിൽപരമായും വ്യക്തിപരമായും കേരളത്തോട് ഏറെ കടപ്പാടുണ്ടെന്നും സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് എസ് വി ഭട്ടി. അയൽക്കാരനായ തന്നെ ഇരുകൈയും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഇവിടത്തെ ജനങ്ങളോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസിൽ നൽകിയ യാത്രയയപ്പിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിലെ ഒന്നാംകോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. എസ് ബിജു എന്നിവർ സംസാരിച്ചു. ഹൈക്കോടതി ജഡ്ജിമാർ, അഭിഭാഷകർ, ജീവനക്കാർ, ജുഡീഷ്യൽ ഓഫീസർമാർ, ജസ്റ്റിസ് ഭട്ടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.