ദുബായ് > ഇസ്ലാമിക് ന്യൂ ഇയർ (1445H) പ്രമാണിച്ച് 2023 ജൂലൈ 21 വെള്ളിയാഴ്ച യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
പൊതുമേഖലാ ജീവനക്കാർക്കും ഇതേ തീയതി അവധിയായിരിക്കുമെന്ന് രാജ്യത്തെ ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.