ന്യൂഡല്ഹി
ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്ത്തകയോട് മോശമായി പെരുമാറി ബിജെപി എംപി ബ്രിജ് ഭൂഷണ്. കാറില് കയറിയിരുന്നശേഷം ടൈംസ് നൗ റിപ്പോര്ട്ടറുടെ മൈക്ക് തട്ടിമാറ്റുന്നതും കയര്ക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചു.
ലൈംഗികാതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിലായിരുന്നു പ്രതികരണം.















