ജയ്പുര്
രാജസ്ഥാനില് സവായ് മാന് സിങ് സര്ക്കാര് ആശുപത്രിയിലെ തിമിര ശസ്ത്രക്രിയക്കു പിന്നാലെ രോഗികളുടെ കാഴ്ചശക്തി നഷ്ടമായി. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയിലാണ് 18 പേരുടെ കാഴ്ച നഷ്ടമായത്. ഭൂരിഭാഗം പേരും സര്ക്കാരിന്റെ ചിരഞ്ജീവി ആരോഗ്യ പദ്ധതി വഴിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. വീഴ്ചയുണ്ടായില്ലെന്നും സംഭവത്തില് അന്വേഷണം നടക്കുകയാണെന്നും ആശുപത്രി അധികൃതര് പ്രതികരിച്ചു.















