ദോഹ> കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചു എന്ന് മുറവിളി കൂട്ടുന്നവർ അടിയന്തരാവസ്ഥാകാലത്തു മാധ്യമ മേധാവികളെയും ,അവരുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ വേട്ടയാടിയ കോൺഗ്രസ്സ് ഭരണകാലം മറക്കരുതെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം സ്വരാജ് പറഞ്ഞു. ഖത്തർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ “നവകേരള നിർമ്മിതിയും മാധ്യമങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുയായിരുന്നു സ്വരാജ്. സംസ്കൃതിയുടെ ഇരുപത്തി ഏഴാമത് പ്രഭാഷണ പരമ്പരയിലാണ് സംസാരിച്ചത്.
RSS വിലക്കെടുത്ത അശ്ളീലത വിളമ്പുന്ന മഞ്ഞ ചാനലുകൾക്കെതിരെ കോടതി നിർദേശത്തിന്റെയും മറ്റു കേസുകളുടെയും അടിസ്ഥാനത്തിൽ സർക്കർ നടപടി എടുത്തപ്പോൾ ചില നേതാക്കളും ,വലതുപക്ഷ ചാനലുകളും ,ആ മഞ്ഞചാനലുകൾക്കുവേണ്ടി വാദിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ കൽച്ചറൽ സെന്റെർ അശോകാ ഹാളിൽ നടന്ന പരിപാടിയിൽ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രെട്ടറി കെ ജലീൽ ,കേന്ദ്ര കമ്മറ്റിഅംഗം സുധീർ എളന്തോളി , സെക്രട്ടറി സാൾട്ടസ് സാമുവൽ എന്നിവർ സംസാരിച്ചു .