ന്യൂഡൽഹി> വിമതനീക്കം നടത്തി ബിജെപി പാളയത്തിൽപ്പോയവരോട് എൻസിപിയിൽ അവകാശവാദം ഉന്നയിക്കാതെ സ്വന്തം പാർടി രൂപീകരിക്കാൻ ഉപദേശിച്ച് ശരദ് പവാർ പക്ഷം. ശരദ് പവാർ കോൺഗ്രസ് വിട്ടപ്പോൾ അവകാശവാദമുന്നയിക്കാതെ സ്വന്തം പാർടി രൂപീകരിക്കുകയായിരുന്നെന്ന് -എൻസിപി സംസ്ഥാന വക്താവ് വികാസ് ലവൻഡെ പറഞ്ഞു.
വിദർഭ സന്ദർശനം നടത്തുന്ന മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അംബേദ്കറിന്റെ ചെറുമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഘാഡിയുമായി സീറ്റ് ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. അതിനിടെ സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസിൽ മറുപടി നൽകാനുള്ള സമയം നീട്ടിച്ചോദിക്കാൻ ഷിൻഡെ പക്ഷം നീക്കം തുടങ്ങി.