ലഖ്നൗ
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ വൈദ്യുതിവകുപ്പിലെ കരാർ ജീവനക്കാരൻ ദളിത് യുവാവിനെ മർദിക്കുകയും ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. രണ്ടു ദിവസംമുമ്പാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തേജ്ബാലി സിങ് പട്ടേൽ എന്ന ജീവനക്കാരനെ പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
തകരാർ സംഭവിച്ച ഇലക്ട്രിക്കൽ വയറിങ് പരിശോധിക്കുന്നതിനിടെ പ്രകോപിതനായ പട്ടേൽ ദളിത് യുവാവിനെ മർദിച്ചിരുന്നു. ക്രൂരമായി മർദിക്കുന്നതും അധിക്ഷേപിക്കുന്നതും ദൃശ്യങ്ങൾ പകർത്തിയ ആളോട് അത് പങ്കിടാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.