കുവൈത്ത് സിറ്റി> കുവൈത്ത്-സൗദി അതിവേഗ റെയിൽ പദ്ധതിയുടെ നടപടി ക്രമങ്ങൾ അവസാനഘട്ടത്തിൽ. പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനെ സംബന്ധിച്ചു ധന, വൈദ്യുതി, ജലം, പ്രതിരോധ,എണ്ണ മന്ത്രാലയങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി പൊതുമരാമത്ത് മന്ത്രാലയം യോഗം ചേർന്നിരുന്നു.
കുവൈത്തിനും സൗദി തലസ്ഥാനമായ റിയാദിനും ഇടയിലുള്ള അതിവേഗ ട്രെയിൻ അല്ലെങ്കിൽ മാഗ്നെറ്റിക് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം ഇരു രാജ്യങ്ങളും സംയുക്ത കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.