ദോഹ> കേരള ബിസിനസ് ഫോറത്തിന്റെ പുതിയ ഭാരവാഹികൾ ഇന്ത്യൻ എംബസിഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. എംബസി ഇൻചാർജും ചാർജ് ഡി അഫയെഴ്സുമായ ആഞ്ജലിൻ പ്രേമലത, കൊമേഴ്സൽ അറ്റാഷേ ദീപക് പുന്ദിർ എന്നിവരുമായി നടന്ന കൂടിക്കാഴ്ചയിൽ കെ ബി എഫ് പ്രസിഡന്റ് അജികുര്യക്കോസ് കെ ബി എഫിന്റെ കർമ്മപരിപാടികൾ വിശദീകരിച്ചു.
ഖത്തർ വിഷൻ 2030നോട് ചേർന്നുകൊണ്ടുള്ള കെ ബി എഫ് വിഷൻ -2030, അംഗങ്ങൾക്കുള്ള ഇൻഷുറൻസ്, കെ ബി എഫ് എക്സ്പോ, ബിസിനസ് ഹെല്പ് ഡസ്ക്,ലീഗൽ സെൽ, മീറ്റ് ദി ലെജൻഡ്തുടങ്ങിയ പദ്ധതികളെകുറിച്ച് വിശദീകരിച്ചു. ഖത്തറിൽ നടക്കുന്ന ലോകോത്തര എക്സ്പോകളിൽ കെ ബി എഫ് പങ്കാളിത്തം വഹിക്കണമെന്ന് അഭിപ്രായപെട്ട ചാർജ് ഡി അഫയെഴ്സ് ആഞ്ജലിന പ്രേമലത പ്രോജക്റ്റ് ഖത്തറിന്റെ കെ ബി എഫ് സാന്നിധ്യത്തെ അഭിനന്ദിക്കുകയും, ഭാവിപ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
കെ ബി എഫ് ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീൻ, വൈസ് പ്രസിഡണ്ട് കിമിഅലക്സാണ്ടർ,ട്രഷറർ നൂറുൽ ഹഖ്,ജോയിന്റ് സെക്രട്ടറിമാരായ സോണി എബ്രഹാം, ഫർസാദ് അക്കര,അംഗങ്ങളായ ഹമീദ് കെ എം എസ്, മുഹമ്മദ് ബഷീർ, ജയപ്രസാദ് ജെ പി, ഹംസ സഫർ, അസ്ലം മുഹമ്മദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.