ന്യൂഡൽഹി
കരാജി നാടകത്തെ വിമർശിച്ചവരെ ഔദ്യേഗിക ട്വിറ്റർ ഹാൻഡിലിൽക്കൂടി അധിക്ഷേപിച്ച് മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. രാജിവയ്ക്കുന്നില്ലെന്ന ബീരേൻ സിങ്ങിന്റെ ട്വീറ്റിന് താഴെ താങ്ൾ മുമ്പേ രാജിവയ്ക്കേണ്ടതായിരുന്നെന്ന് താങ് കുക്കി എന്നയാൾ കമന്റ് ചെയ്തു. നിങ്ങൾ ഇന്ത്യയിൽനിന്നോ അതോ മ്യാന്മറിൽ നിന്നോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ മറുപടി. മ്യാന്മറിൽ മെയ്ത്തീ വിഭാഗക്കാർ ഒരുപാടുണ്ടെന്ന് ഒരാൾ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. മ്യാന്മറിൽ അവർ സ്വന്തം രാജ്യം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.
കുക്കികൾ ഭൂരിപക്ഷമായ സലേംഗം എന്ന സ്ഥലത്തുനിന്നുള്ള ആളാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയെ, അത് ചിലപ്പോൾ മ്യാന്മറിൽ ആയിരിക്കുമെന്നും ബിജെപി മുഖ്യമന്ത്രി അധിക്ഷേപിച്ചു. നാടകം നിർത്തി രാജിക്കത്ത് ഗവർണർക്ക് ഫാക്സ് ചെയ്യാൻ കോൺഗ്രസുകാർ ആവശ്യപ്പെട്ടു. എന്നാൽ, യാഥാർഥ്യം അറിയാതെ കുരയ്ക്കാൻ നിൽക്കരുതെന്ന് മുഖ്യമന്ത്രി തട്ടിക്കയറി. വിമർശമുയർന്നതോടെ ട്വീറ്റുകൾ മുക്കി.