മക്ക > കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മിന ഐസിഎഫ് വളണ്ടിയർ ക്യാമ്പ് സന്ദർശിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ഹജ്ജിനു വന്നവർക്ക് സേവനം ചെയ്യാൻ എത്തിയ ICF പ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിക്കുകയും വരും വർഷങ്ങളിൽ കൂടുതൽ ICF പ്രവർത്തകരെ കർമരംഗത്തിറക്കണമെന്നും തങ്ങൾ നിർദേശിച്ചു.
ICF ജിദ്ദ വെൽഫയർ പ്രസിഡന്റ് മുഹമ്മദ് അൻവരി കൊമ്പം അധ്യക്ഷത വഹിച്ചു. മുഹ്യുദ്ധീൻ സഖാഫി, മുഹ്യുദ്ധീൻ അഹ്സനി, അബ്ദുറസാഖു എടവണപ്പാറ, ഹനീഫ കാസർകോട് എന്നിവർ സംബന്ധിച്ചു. വെൽഫയർ സെക്രട്ടറി അബുമിസ്ബാഹ് ഐക്കരപ്പടി നന്ദിയും പറഞ്ഞു