ചെന്നൈ
മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയില്ലാതെ ഒരു മന്ത്രിയെ പിരിച്ചുവിടാൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഗവർണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകില്ല.
സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്നാട് ഗവർണർ ആര് എന്‍ രവി തെറ്റുകള്‍ക്ക് പിന്നാലെ തെറ്റുകളാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.