ന്യൂഡൽഹി
ഡൽഹി ഷാബാദ് മേഖലയിൽ സുഹൃത്തിനൊപ്പം പാർക്കിൽ ഇരുന്ന പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ചൊവ്വ രാത്രി സുഹൃത്തിനൊപ്പം വീടിനുസമീപമുള്ള പാർക്കിൽ ഇരുന്ന 16കാരിയാണ് പീഡനത്തിന് ഇരയായത്.
മൂന്നുപേർ പെൺകുട്ടിയെ ബലംപ്രയോഗിച്ച് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും സൂചനയുണ്ട്.
പ്രതികൾ സ്ഥിരം കുറ്റവാളികളോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയിലാണ്.