ദുബായ്> നാലുവർഷം പിന്നിടുന്ന സാംസ്ക്കാരിക സംഘടനയായ ഓർമ, അതിന്റെ 2022-2023 സെൻട്രൽ സമ്മേളനത്തിന്റെ ഭാഗമായി യു എ ഇയിലെ മുഴുവൻ മലയാളികൾക്കുമായി ലേഖനം, കഥ , കവിത മത്സരം സംഘടിപ്പിക്കുന്നു.
ലേഖനം: – വിഷയം -നവകേരളം. കഥ, കവിത: (പ്രത്യേക വിഷയം ഇല്ല).
സൃഷ്ടികൾലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ ഏഴാണ്. സൃഷ്ടികൾ +971556956571 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ office@ormauae.com എന്ന മെയിലിലോ അയക്കുക. സൃഷ്ടികൾ മറ്റെവിടെയും പ്രസിദ്ധീകരിച്ചതാവരുത്.