മെൽബൺ : ഓസ്‌ട്രേലിയൻ മലയാളി ‘ബിനോജ് വില്യ’ നിർമ്മാണവും , വിതരണവും നടത്തി കേരളത്തിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമ ഓസ്‌ട്രേലിയയിലും ജൂലൈ 01 മുതൽ പ്രദർശനത്തിന് എത്തുന്നു.. വളരെ വ്യത്യസ്തവും , നൂതനവുമായ ഒരു പ്രമേയത്തെ വാണിജ്യവത്ക്കരിക്കാൻ അദ്ദേഹം എടുത്ത തീരുമാനം ഓരോ ഓസ്‌ട്രേലിയൻ സിനിമാ പ്രേമികൾക്കും അഭിമാനിക്കാവുന്ന ഒന്നായി മാറി എന്നത് മാത്രമല്ല ഈ സിനിമയിലെ അമീർ എന്ന ശക്തമായ കഥാപാത്രമായി കാണികളെ വിസ്മയിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്. ലൂസിഡ് ഡ്രീമിംഗ് അഭ്യസിച്ച് ഒരാളുടെ സ്വപ്നത്തിനുള്ളിലേക്ക് മറ്റൊരാൾ നുഴഞ്ഞു കയറുന്നു.. അങ്ങനെ ഒരേ സ്വപ്നം രണ്ടാൾ ഷെയർ ചെയ്യുന്നു..അറിയാതെ ആ സ്വപ്നത്തിനുള്ളിൽ വന്നുപെട്ട മൂന്നാമതൊരാൾ പതിറ്റാണ്ടുകളോളം അതിൽ കുടുങ്ങിപ്പോവുന്നു..
ഇങ്ങനെയൊക്കെയുള്ള, കുറച്ച് വ്യത്യസ്തമായ, ഭ്രാന്തൻ ചിന്തകൾ കൊണ്ടുള്ള നിർമിതി ആണ് Pendulam എന്ന സിനിമയുടേത്..
സ്ക്രിപ്റ്റ്, സംവിധാനം : റെജിൻ എസ് ബാബു.
നോളന്റെ ലെവലിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡിൽ ഒന്നും താരതമ്യം ചെയ്യേണ്ടതില്ലെങ്കിലും, സംഗതി മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായത് കൊണ്ട് കക്ഷിയെ appreciate ചെയ്യാതെ തരമില്ല എന്നാണ് പ്രശസ്ത മൂവി അനലിസ്റ്റ് ശൈലൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ റിവ്യൂ ചെയ്തിരിക്കുന്നത്.
മേല്പറഞ്ഞ സംഗതികൾ അപ്ലൈ ചെയ്യാനായി ടൈം ട്രാവലും ടൈം ലൂപ്പുമെല്ലാം കക്ഷി വളരെ സ്വഭാവികമായി ഒന്നര മണിക്കൂറിലല്പം കൂടുതൽ മാത്രമുള്ള സിനിമയിൽ ഇമ്പ്ലിമെന്റ് ചെയ്തിരിക്കുന്നു..
വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ, രമേഷ് പിഷാരടി, ഷോബി തിലകൻ എന്നിവരൊക്കെയാണ് actors.
ലൂസിഡ് ഡ്രീം ഫോർമാറ്റിൽ കഥ പറയുന്ന മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യ സിനിമയെന്ന് പെൻഡുലത്തെ വിശേഷിപ്പിക്കാം…
നമ്മൾ കണ്ടു മറന്നുപോയ സ്വപ്നങ്ങളിൽ ആരെയോ തേടി അലയുന്ന ചില കഥാപാത്രങ്ങൾ സിനിമ കാണുന്ന പ്രേക്ഷകരെ അവരുടെ സ്വപ്നങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന അനുഭവം ഈ സിനിമ നമ്മുക്ക് സമ്മാനിക്കുന്നു.
ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിൽ ജീവിക്കുകയായിരുന്നുവെന്ന് പറയാം.
അതിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് അമീർ.. സിനിമയുടെ കഥാ തുടക്കത്തിൽ നിന്നും കഥയുടെ അവസാനം വരെ അമീർ എന്ന കഥാപാത്രത്തിന്റെ നിഗൂഡതകൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.
അമീർ എന്ന കഥാ പാത്രം സ്‌ക്രീനിൽ ഒരു ഷോട്ടിൽ പോലും അയാളുടെ കണ്ണ് അടക്കുന്നുണ്ടായിരുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
അത്രത്തോളം നിഗൂഡതകൾ അമീർ എന്ന കഥാപാത്രം അവതരിപ്പിച്ച ബിനോജ് വില്യ മനോഹരമാക്കിയിരിക്കുന്നു അയാൾ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന്വേണം കരുതാൻ.
ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് അമീർ എന്ന കഥാപാത്രം പ്രേക്ഷക ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഉണ്ടാവുമെന്ന് തീർച്ചയാണ്. അമീർ എന്ന കഥാ പാത്രമായി ജീവിച്ച ബിനോജ് വില്യ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്.
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ സിനിമോട്ടോഗ്രാഫി. അതി മനോഹരമായ ഫ്രെയിംസ് ഈ സിനിമ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. അരോചകമില്ലാത്ത ചിട്ടയായ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ സിനിമ തിയേറ്ററിൽ മറ്റൊരു ഫീലിംഗ്സ് തരുന്നു. പിന്നെ സിനിമയുടെ മനോഹരമായ ഗാനങ്ങൾ ഈ സിനിമയുടെ മറ്റൊരു വിജയഘടകമാണ്.
സിനിമയുടെ മറ്റ് സാങ്കേതിക മികവ് എടുത്തു പറയേണ്ട ഒന്നാണ്. കഥ പറയുന്ന രീതി റെജിൻ എസ് ബാബു എന്ന നവാഗത സംവിധായകൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്റെ ആദ്യം ചിത്രമെന്ന വിശേഷണം ഇവിടെ ആവിശ്യമില്ല, അത്രക്കും നന്നായി ഈ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തിയേറ്ററിൽ ഒരു ഇടവേളയുടെ ആവശ്യം വേണ്ടായിരുന്നു എന്നു തോന്നിപ്പോയിരുന്നു അത്രക്കും ഇൻവോൾവ്മെന്റ് ആയി പ്രേക്ഷകർ മാറുന്നു.
ഒരു പരസ്യത്തിന്റെ പിൻബലവുമില്ലാതെ റിലീസ് ചെയ്ത പെൻഡുലം എന്ന ഈ സിനിമ ലുലു PVR ൽ നിറഞ്ഞ പ്രേക്ഷക സാനിധ്യം അവിടെ കാണാൻ കഴിഞ്ഞതിൽ നിന്നും ഒരു കാര്യം തീർച്ചയാണ് പെൻഡുലം എന്ന ഈ വ്യത്യസ്ത ചിത്രം പ്രേക്ഷകർ ഇരു കൈ നീട്ടി സ്വീകരിച്ചുവെന്നതിന് തെളിവാണ്.
ഓസ്‌ട്രേലിയയിൽ ഈ സിനിമ KNOX-ലും, SUNSHINE-ലും VILLAGE CINEMAS ലാണ് റിലീസ് ചെയ്തിരിക്കുന്നത് . ജൂലൈ 01 , 02 തീയതികളിൽ വൈകുന്നേരം 06 :40 നാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത് .
ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ മതി
VICTORIA