ദുബായ് > ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധി മാസങ്ങളിൽ വിവിധ വിമാനകമ്പനികൾ കഴുത്തറപ്പൻ ചാർജ് ആണ് ഈടാക്കുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടനെ ഇടപെടണമെന്നും ഓർമ ബർദുബൈ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . സമ്മേളനം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉദ്ഘാടനം ചെയ്തു . പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയിരുന്നു . ഓർമ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പ് , സെക്രട്ടറി അനീഷ് മണ്ണാർക്കാട് , ട്രഷറർ സാദിഖ് , ജോയിന്റ് സെക്രട്ടറി വിജിഷ സജീവൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു . അസ്രീദ് പൊതുസമ്മേളനത്തിന് സ്വാഗതവും ചന്ദ്രബാബു നന്ദിയും പറഞ്ഞു.
രാജേഷ് കെ കെ , അഷ്റഫ് പിച്ചംപൊയിൽ , ധനേഷ് കോടിയേരി , ജിജിത അനിൽ എന്നിവർ അടങ്ങിയ പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിച്ചത് . രാജൻ സി , ഓമനക്കുട്ടൻ , രജീഷ് , അനിൽ ( പ്രമേയം ) , ബാബുരാജ് ഉറവ് , സൗമ്യ സുരേഷ് , നീതു , ജിനു ( മിനുട്സ് ) , പ്രദീപ് തോപ്പിൽ , നജുമുദ്ദിൻ , സുരേഷ് , അസ്രീദ് ( സ്റ്റിയറിങ് ) എന്നിങ്ങനെ വിവിധ കമ്മറ്റികൾ ആണ് പ്രവർത്തിച്ചത് . 13 മാസത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അസ്രീദ് അവതരിപ്പിച്ചു . സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് അവതരിപ്പിച്ചു . തുടർന്ന് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു . ചർച്ചകൾക്ക് മേഖലാ കമ്മറ്റിക്ക് വേണ്ടി അസ്രീദും സെൻട്രൽ കമ്മറ്റിക്ക് വേണ്ടി റിയാസ് കൂത്തുപറമ്പും മറുപടി പറഞ്ഞു .
25 അംഗ ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു . അഷ്റഫ് പി പി ( പ്രസിഡണ്ട് ) , നീതു ( വൈസ് പ്രസിഡണ്ട് ) , രാജേഷ് കെ കെ ( സെക്രട്ടറി ) , രജീഷ് ( ജോയിന്റ് സെക്രട്ടറി ) , ജിബിൻ മാത്യു ( ട്രഷറർ ) , സൗമ്യ സുരേഷ് ( ജോയിന്റ് ട്രഷറർ ) എന്നിവരെ ഭാരവാഹികളായി ആദ്യം ചേർന്ന മേഖലാ യോഗം തിരഞ്ഞെടുത്തു . കേരളാ സർക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധി മാതൃകയിൽ കേന്ദ്ര സർക്കാരും ക്ഷേമനിധി നടപ്പിലാക്കണം , കേരളാ സർക്കാർ നടപ്പിലാക്കിയ ക്ഷേമനിധി സാമൂഹിക സുരക്ഷാ പെൻഷൻ മാതൃകയിൽ 60 വയസ്സ് കഴിഞ്ഞ അർഹരായ പ്രവാസികൾക്ക് കൂടി ലഭ്യമാക്കണം , പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങണം എന്നീ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു
രാജേഷ് കെ കെ നന്ദി രേഖപ്പെടുത്തി . തുടർന്ന് ഓർമ നിലാവ് എന്ന കലാസന്ധ്യ യും സംഘടിപ്പിക്കപ്പെട്ടു .
സമ്മേളനത്തോട് അനുബന്ധിച്ചു Friends of Cancer Patients ആയി ചേർന്ന് കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചു . സുഭാഷ് പൊന്നാനി , മക്കൾ ആഗ്നേയ സുഭാഷ് , അനാമിക സുഭാഷ് , സഹോദരൻ ഗൗതം ചെലെരാത് , ആരാധ്യ രാജ് , അമേയ ജോയ് , ശൈലജ രാജു എന്നിവരാണ് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത് .