ദുബായ് > മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ പ്രതിരോധമൊരുക്കി ദുബായ് കസ്റ്റംസ് . കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ( 2020 – 2022 )മയക്ക്മരുന്ന് കടത്താനുള്ള 2600 ശ്രമങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു . ജൂൺ 26 മയക്ക്മരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ദുബായ് കസ്റ്റംസ് കണക്കു പുറത്തുവിട്ടത്
നിക്ഷേപങ്ങളെ ആകർഷിക്കുന്നതിൽ സുരക്ഷാ സ്ഥിരത എന്നത് അത്യന്താപേക്ഷിതമായ കാലഘട്ടത്തിൽ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യുഎഇയുടെ പ്രശസ്തി ഉറപ്പിക്കുന്നതുമായ നിർണായക നേട്ടമാണിത്