റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022 – 23 ലെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണൽ ഇൻസ്പരേഷൻ അവാർഡ്’ അഥവാ കിയ (KEIA). മെമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
മലാസ് ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച പുരസ്കാര ചടങ്ങ് കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റി അംഗവും റോദ ഏരിയ രക്ഷധികാരി ആക്ടിങ് സെക്രട്ടറിയുമായ സതീഷ് വളവിൽ, സെക്രട്ടറി സുരേഷ് കണ്ണപുരം , കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ ഇ.എന്.ടി. സ്പെഷ്യലിസ്റ്റും അസ്സോസിയേറ്റ് കൺസൽട്ടന്റുമായ ഡോക്ടർ ജോസ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
കേളി വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നിർവ്വഹിക്കുന്നു
കേളി ജോയിന്റ് ട്രഷററും കിയ കോഡിനേറ്ററുമായ സുനിൽ സുകുമാരൻ പുരസ്കാര ജേതാക്കളുടെ പട്ടിക അവതരിപ്പിച്ചു. റിയാദിലെ വിദ്യാലയങ്ങളിൽ നിന്നും അർഹരായ 20 വിദ്യാർത്ഥികൾക്കാണ് ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തത്. പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികൾ ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായി. ആലപ്പുഴ 9, എറണാകുളം 7, കണ്ണൂർ 25, കാസർകോട് 3, കൊല്ലം28, കോട്ടയം 3, കോഴിക്കോട് 22, തിരുവനന്തപുരം 31, തൃശ്ശൂർ 10, പത്തനംതിട്ട 4, പാലക്കാട് 20, മലപ്പുറം 44, വയനാട് 2 എന്നിങ്ങനെ പുരസ്കാരത്തിന് അർഹരായ കുട്ടികൾക്ക് ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ നാട്ടിൽ വിതരണം ചെയ്യും.
റിയാദിൽ അർഹരായ അഭയ്ദേവ്, മീര ആവുഞ്ഞി കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ്, സൂസൻ മേരീ സാജൻ, യാര ജുഹാന, മേധാ മിലേഷ്, അസ്ന അജീഷ്, ഗോപിക രാജഗോപാൽ, റിസാൽ എം, യദുകൃഷ്ണ എൻ.എൻ, സന നസ്രീൻ, മുഹമ്മദ് നിഹാൻ പി.എച്ച്, ഗോഡ് വിൻ പൗലോസ്, ഫാത്തിമ നൗറിൻ, നേഹ പുഷ്പരാജ്, വിഷ്ണു പ്രിയ ജാമോൾ , അവന്തിക അറയ്ക്കൽ, അനാമിക അറയ്ക്കൽ എന്നീ വിദ്യാർത്ഥികൾക്ക്, കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗ്ഗീസ്, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, പ്രഭാകരൻ കണ്ടോന്താർ, ടി.ആർ സുബ്രഹ്മണ്യൻ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനിൽ സുകുമാരൻ, രജീഷ് പിണറായി, സുനിൽ കുമാർ, കാഹിം ചേളാരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ബിജു തായമ്പത്ത്, സജിത്ത് കെ.പി, ഹുസൈൻ മണക്കാട്, ജാഫർ ഖാൻ, സജീവ്, സതീഷ് കുമാർ വളവിൽ, ബിജി തോമസ്, ലിപിൻ പശുപതി, ഷാജി റസാഖ്, നൗഫൽ, രാമകൃഷ്ണൻ എന്നിവർ പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. പുരസ്കാരവിജയികളായ കുട്ടികൾ അവരുടെ സന്തോഷവും ഭാവി പരിപാടികളും പങ്കുവെച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.