ബംഗളുരു> കര്‍ണാടകത്തിലെ ശിവമോഗയില്‍ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ എബിവിപി നേതാവ് പിടിയിലായി. തീര്‍ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടികളെ വീഡിയോ കോള്‍ ചെയ്ത്ദൃശ്യങ്ങള് പകര്‍ത്തുന്നത് പതിവായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.