ഭോപ്പാല്‍ > മധ്യപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. മകളെയും കാമുകനെയും കൊന്നശേഷം അച്ഛൻ മൃതദേഹങ്ങള്‍ പുഴയില്‍ താഴ്ത്തി. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. മകളെയും യുവാവിനെയും വെടിവച്ച് കൊന്ന ശേഷം ശരീരത്തില്‍ കല്ലുകള്‍ കെട്ടി മൃതദേഹങ്ങള്‍ പുഴയില്‍ താഴ്ത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ കുറ്റസമ്മതം നടത്തി. മൃതദേഹങ്ങള്‍ക്കായി ചമ്പല്‍ നദിയില്‍ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ശിവാനി, സുഹൃത്ത് ചോട്ടു തോമര്‍ എന്നിവരാണ് മരിച്ചത്. കുറെ ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരെയും ശിവാനിയുടെ അച്ഛന് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.