ബിർമിങ്ഹാം
ഓസ്ട്രേലിയയും ഇംഗ്ലണ്ടും കൊമ്പുകോർക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റ് എഡ്ജ്ബാസ്റ്റണിൽ പകൽ മൂന്നരയ്ക്ക് തുടങ്ങും. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് നേടിയ ആത്മവിശ്വാസവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഫൈനലിൽ ഇന്ത്യയെ സമ്പൂർണമായി കീഴടക്കിയതാണ്. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ ബാറ്റർ സ്റ്റീവ് സ്മിത്താണ് നിർണായകം. ആഷസിൽ 3044 റണ്ണുള്ള സ്മിത്തിന്റെ ബാറ്റിങ് ശരാശരി 59.68 ആണ്. ബെൻസ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് അയർലൻഡിനെതിരെ ടെസ്റ്റ് ജയിച്ചാണ് വരവ്. വിരമിച്ച ഓൾറൗണ്ടർ മൊയീൻ അലിയെ തിരിച്ചുവിളിച്ചാണ് ഇംഗ്ലണ്ട് ഒരുങ്ങിയത്.
അവസാന പരമ്പര ഓസീസ് 4–-0ന് നേടി. ഇംഗ്ലണ്ട് അവസാനമായി പരമ്പര നേടിയത് 2015ൽ ആണ്.
മുഖാമുഖം 340 ടെസ്റ്റ്
ഓസ്ട്രേലിയ 140 ജയം
ഇംഗ്ലണ്ട് 108
സമനില 92















