കുവെെറ്റ്> കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗം രാജേഷ് കുര്യൻ (44 ) കുവെെറ്റിൽ നിര്യാതനായി. കോട്ടയം പരിയാരം കുളത്തിങ്കൽ സ്വദേശിയാണ്. കുവൈറ്റ് എയർവെയ്സിൽ ജീവനക്കാരനായിരുന്നു.
ഭാര്യ : ഷീന രാജേഷ് (കുവൈറ്റ് മിനിസ്ട്രി) മക്കൾ : ആഷിഷ് രാജേഷ് കുര്യൻ, ആഷിത മറിയം രാജേഷ്.
മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. സംസ്ക്കാരം പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടത്തും















