കോഴിക്കോട്> രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ പറഞ്ഞു. ഇതിനായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ജനതാദൾ എസുമായി അടുക്കാത്തത് കേരള ഘടകത്തോടുള്ള എതിർപ്പുകൊണ്ടല്ല. അവരുടെ കേന്ദ്രത്തിലെ ബിജെപി ബന്ധം അംഗീകരിക്കാനാവില്ലെന്നും വാർത്താസമ്മേളനത്തിൽ ശ്രേയാംസ്കുമാർ പറഞ്ഞു.















