ന്യൂഡല്ഹി > ഗുസ്തി ഫെഡറേഷന് അധ്യക്ഷന് ബ്രിജ് ഭൂഷണെതിരായ പോക്സോ കേസിൽ മതിയായ തെളിവുകളില്ലെന്ന് പൊലീസ്. തെളിവുകളില്ലാത്തതിനാൽ പോക്സോ കേസ് ഒഴിവാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പോക്സോ ആരോപണം ശരിവെക്കുന്ന തെളിവുകള് കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോടതിയില് നല്കിയ റിപ്പോര്ട്ടില് ഡല്ഹി പൊലീസ് അറിയിച്ചു.
ഗുസ്തി താരങ്ങള് നല്കിയ പരാതിയില് പൊലീസ് കുറ്റപത്രം സമര്പ്പിച്ചു. ഡല്ഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്. പോക്സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമര്പ്പിച്ചിട്ടുള്ളത്. 500ലധികം പേജുകളുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങള് പുറത്തുവന്നിട്ടില്ല. ജൂലൈ 4 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.















