പട്ന > ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ പാഞ്ഞെത്തി. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകൾ നിതീഷ് കുമാറിന് തൊട്ടടുത്തെത്തി. എന്നാൽ ബൈക്കുകൾ വരുന്നത് കണ്ട മുഖ്യമന്ത്രി പെട്ടെന്നു തന്നെ ഫുട്പാത്തിലേക്ക് കയറി. സംഭവത്തിൽ അന്വേഷണം തുടങ്ങി. ബൈക്ക് യാത്രികരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.















