കൊച്ചി > മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില് പ്രതി ചേര്ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതിയിൽ. മുന്കൂര് ജാമ്യാപേക്ഷയുമായാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന് ഹര്ജിയില് പറയുന്നു.
മോന്സന് മാവുങ്കല് മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില് രണ്ടാം പ്രതിയായാണ് സുധാകരനെ ക്രൈംബ്രാഞ്ച് ചേര്ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാനും ക്രൈംബ്രാഞ്ചിന്റെ നിര്ദേശമുണ്ട്.















