Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റയലിൽ മണിമുഴക്കം ; ഇംഗ്ലീഷ് മധ്യനിരക്കാരൻ ജൂഡ്‌ ബെല്ലിങ്‌ഹാം റയൽ മാഡ്രിഡിൽ ; ആറ്‌ 
വർഷത്തേക്ക്‌ കരാർ , റെക്കോഡ് പ്രതിഫലം

by News Desk
June 15, 2023
in SPORTS
0
റയലിൽ-മണിമുഴക്കം-;-ഇംഗ്ലീഷ്-മധ്യനിരക്കാരൻ-ജൂഡ്‌-ബെല്ലിങ്‌ഹാം-റയൽ-മാഡ്രിഡിൽ-;-ആറ്‌-
വർഷത്തേക്ക്‌-കരാർ-,-റെക്കോഡ്-പ്രതിഫലം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഡ്രിഡ്
ഭാവി ലക്ഷ്യമിട്ട് റയൽ മാഡ്രിഡിന്റെ മഹാനിക്ഷേപം. ലോകഫുട്ബോളിലെ പുത്തൻവിസ്മയം ജൂഡ് ബെല്ലിങ്ഹാമിനെ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് പൊന്നുംവില നൽകി റയൽ റാഞ്ചി. പത്തൊമ്പതുകാരനായ ബെല്ലിങ്ഹാമിന് ആറ് വർഷത്തേക്ക് 1193 കോടി രൂപയാണ് പ്രതിഫലം. ഒരു ഇംഗ്ലീഷ് കളിക്കാരന് ലഭിക്കുന്ന എക്കാലത്തെയും മികച്ച പ്രതിഫലം. മാഞ്ചസ്റ്റർ സിറ്റിയുടെ ജാക്ക് ഗ്രീലിഷായിരുന്നു നിലവിലെ വിലപിടിപ്പുള്ള ഇംഗ്ലണ്ട് താരം. ഏദെൻ ഹസാർഡ് കഴിഞ്ഞാൽ റയലിന്റെ വിലയേറിയ കളിക്കാരനുമായി. കരിം ബെൻസെമയും ഹസാർഡും പടിയിറങ്ങിയശേഷം സ്പാനിഷ് ക്ലബ് കൂടാരത്തിലെത്തിക്കുന്ന ആദ്യ പ്രധാനതാരമാണ്. വായ്പയടിസ്ഥാനത്തിൽ മറ്റു ടീമുകളിൽ കളിച്ച ഫ്രാൻ ഗാർഷ്യയെയും ബ്രാഹിം ഡയസിനെയും തിരികെവിളിച്ചിട്ടുമുണ്ട്.

ഫുട്ബോൾ കുടുംബമാണ് ജൂഡ് ബെല്ലിങ്ഹാമിന്റേത്. പൊലീസുകാരനായ അച്ഛൻ മാർക് ബെല്ലിങ്ഹാം കളിക്കാരൻകൂടിയായിരുന്നു. അനുജൻ ജോബ് ബെല്ലിങ്ഹാം ബർമിങ്ഹാം സിറ്റി താരവും ഇംഗ്ലണ്ട് ജൂനിയർ ടീമംഗവുമാണ്. ബർമിങ്ഹാം സിറ്റി അക്കാദമിയിലാണ് ബെല്ലിങ്ഹാം കളി പഠിച്ചത്. 2019ൽ, പതിനാറാംവയസ്സിൽ സീനിയർ അരങ്ങേറ്റം. തൊട്ടടുത്ത വർഷംമുതൽ ഡോർട്ട്മുണ്ടിൽ. പിന്നീടുള്ള ചുരുങ്ങിയ കാലംകൊണ്ട് മികവ് തെളിയിച്ചു. ഇംഗ്ലണ്ട് മധ്യനിരയിലെ പ്രധാനിയുമായി. ഖത്തർ ലോകകപ്പിൽ ഉജ്വല പ്രകടനമായിരുന്നു. ഈ സീസണിൽ ജർമൻ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പട്ടു. 42 കളിയിൽ 14 ഗോളും ഏഴ് അവസരങ്ങളും ഒരുക്കി. ആകെ 132 മത്സരത്തിൽനിന്ന് 24 ഗോളുണ്ട്. മധ്യനിരയിൽ പന്ത് നിയന്ത്രിക്കാനും സഹതാരങ്ങൾക്ക് കൈമാറാനും പ്രത്യേക മിടുക്കാണ് ബെല്ലിങ്ഹാമിന്. വേഗവും ശാരീരികക്ഷമതയും പ്രായത്തിനേക്കാൾ അധികം.

ബെല്ലിങ്ഹാമിന്റെ വരവോടെ മധ്യനിരയിലെ അഴിച്ചുപണികൂടിയാണ് റയൽ ലക്ഷ്യമിടുന്നത്. മുപ്പത്തേഴുകാരൻ ലൂക്കാ മോഡ്രിച്ചിനും മുപ്പത്തിമൂന്നുകാരൻ ടോണി ക്രൂസിനും പിൻഗാമികളായി ബെല്ലിങ്ഹാമിന്റെ നേതൃത്വത്തിൽ കൗമാരനിര സജ്ജം. ഇരുപതുകാരൻ എഡ്വേർഡോ കമവിംഗ, ഇരുപത്തിമൂന്നുകാരൻ ഒർലെയ്ൻ ചൗമെനി, ഇരുപത്തിനാലുകാരൻ ഫെഡെറികോ വാൽവെർദെ എന്നിവരാണ് ആവനാഴിയിൽ. ബെല്ലിങ്ഹാമിന് പിന്നാലെ മുന്നേറ്റക്കാരനെ എത്തിക്കുകയാണ് റയലിന്റെ അടുത്ത ലക്ഷ്യം. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലൗതാരോ മാർട്ടിനെസ് എന്നിവരാണ് പരിഗണനയിൽ.

Previous Post

ലോകപോരാട്ടം ; നേഷൻസ്‌ ലീഗ്‌ സെമിയിൽ ഇറ്റലി സ്‌പെയ്‌ൻ

Next Post

രോഹിതിന്‌ 
വിൻഡീസ്‌ 
പരീക്ഷ ; ടെസ്‌റ്റ്‌ ക്യാപ്റ്റൻസ്ഥാനം തെറിച്ചേക്കും , പരമ്പര നിർണായകം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
63
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
53
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
രാജ്യത്തെ-സംരക്ഷിക്കാൻ-ദേശസ്‌നേഹികൾ-ഒരുമിക്കണം:-യെച്ചൂരി

രാജ്യത്തെ സംരക്ഷിക്കാൻ ദേശസ്‌നേഹികൾ ഒരുമിക്കണം: യെച്ചൂരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.