മനാമ > മോഷണ ശ്രമം ചെറുക്കുന്നതിനിടെ മലയാളി റിയാദിൽ കുത്തേറ്റുമരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിലാണ് (43) മരിച്ചത്.
ചൊവ്വ രാത്രി റിയാദ് എക്സിറ്റ് നാലിലെ പാർക്കിൽ ഇരിക്കുമ്പോഴാണ് മോഷ്ടാക്കളുടെ ആക്രമണമുണ്ടായത്. കുത്തേറ്റ അഷ്റഫിനെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. സൗദിസ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അംഗമാണ്. ഒരു വർഷം മുൻപാണ് സൗദിയിൽ എത്തിയത്. ഭാര്യ: ഷഹാന. പിതാവ്: ഇസ്മായിൽ, മാതാവ്: സുഹറ, സഹോദരങ്ങൾ: ഷനാബ്, ശബാന. മൃതദേഹം സൗദിയിൽ ഖബറടക്കും.















