ഭോപ്പാൽ
ദേശീയ സ്കൂൾ ഗെയിംസിൽ ആൺകുട്ടികളുടെ വോളിബോളിൽ കേരളത്തിന് വെള്ളിത്തിളക്കം. ചാമ്പ്യൻഷിപ്പിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലിൽ മാത്രമാണ് തോറ്റത്. ഗുജറാത്തിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടങ്ങിയത്. ആദ്യ കളിയിൽ ബിഹാറിനെ തോൽപ്പിച്ചാണ് തുടക്കം. തുടർന്ന് ബംഗാളിനെ കീഴടക്കി. പ്രീക്വാർട്ടറിൽ ഡൽഹിയെയും ക്വാർട്ടറിൽ രാജസ്ഥാനെയും തോൽപ്പിച്ചു. സെമിയിൽ കരുത്തരായ ഉത്തർപ്രദേശിനെ കീഴടക്കി. പെൺകുട്ടികൾക്ക് വെങ്കലം കിട്ടി.
ആൺകുട്ടികളുടെ ടീം: സൂര്യ സന്തോഷ്, കെ ശ്രീഹരി, പി ആദിത്യൻ (ജിവി രാജ തിരുവനന്തപുരം), അഭിജിത് (ക്യാപ്റ്റൻ), പ്രിയാൻഷു, പ്രണവ് (എൻഎച്ച്എസ്എസ് വാകയാട്, കോഴിക്കോട്), എം മിഥുൻ കൃഷ്ണൻ, എം എസ് ഗോകുൽ, കെ മുഹമ്മദ് സാലിഹ്, ഇയോൺ പോളി (സിജെഎംഎഎച്ച്എസ്എസ്, വരന്തരപ്പിള്ളി, തൃശൂർ), അലോക് വിശ്വാസ് (ഗിരിദീപം എച്ച്എസ്എസ് ബദനി, കോട്ടയം), ടി പി അക്ഷയ് പ്രകാശ് (എസ്ഡിവിഎച്ച്എസ്എസ് പേരാമംഗലം, തൃശൂർ). കോച്ച്: സി ആർ രാഗേഷ്, മാനേജർ: യു എസ് രതീഷ്.















