ചെന്നൈ> ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സെന്തിൽ ബാലാജി ചികിത്സയിൽ ആയതിനാൽ ആശുപത്രിയിൽ തുടരും. ആശുപത്രിയിലെത്തിയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നടപടികൾ പൂർത്തിയാക്കിയത്.















