ഹൈദരാബാദ്> മികച്ച മാനസിക, ശാരീരികാരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്. ഗ്രാമങ്ങളില്‍ ഗര്‍ഭിണികള്‍ മഹദ്ഗ്രന്ഥങ്ങള്‍ വായിക്കാറുണ്ട്. കമ്പരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നല്‍കുമെന്നും ഗൈനക്കോളജിസ്റ്റ് കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.
ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഗര്‍ഭിണികള്‍ക്കായി നടത്തിയ ‘ഗര്‍ഭ സംസ്കാര്‍’ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു തമിഴിസൈ സൗന്ദരരാജന്റെ പ്രതികരണം.