കൊച്ചി > മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കളമശ്ശേരി ഓഫീസിലാണ് ഹാജരാകേണ്ടത്.
സിആർപിസി 41 A പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ വകുപ്പിൽ നോട്ടീസ് നൽകുന്നത്.