മനാമ> ബഹ്റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന എം പി രഘു (എംപി രാമനാഥന് 68) അന്തരിച്ചു. കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി കുടുംബ സമേതം ബഹ്റൈനിലാണ് താമസം.
സമാജം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മലയാളം മിഷന് ബഹ്റൈന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മേഡേണ്‍ ആര്ടിന്റെ ഡയരക്ടറായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: അനൂപ്, പ്രശോഭ്.
എംപി രഘുവിന്റെ നിര്യാണം വേദനാജനകവും ബഹറൈന്‍ കേരളീയ സമാജത്തിന് കനത്ത നഷ്ടവുമാണെന്ന് സമാജം ഭരണ സമിതി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മൃതദേഹം ഞായര്‍ പകല്‍ 3.30 ന്സമാജത്തില് പൊതു ദര്‍ശനത്തിന് വെക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.