ദുബായ് >ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് യുഎഇ അനുശോചനം അറിയിച്ചു. ശനിയാഴ്ച രാവിലെ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 288 ആയി ഉയർന്നു. നൂറുകണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, അപകടത്തിൽപ്പെട്ടവർക്കും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.
ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടിക്കുന്നത് : ഓർമ
ഒഡിഷയിൽ ഉണ്ടായ ട്രെയിൻ അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. 233 മനുഷ്യജീവനുകൾ പൊലിയുകയും 1000 ൽ അധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടകാരണം അടിയന്തരമായി കണ്ടെത്തണം. 233 പേരുടെ മരണത്തിൽ ഓർമ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും ഓർമ സെൻട്രൽ കമ്മറ്റി അറിയിച്ചു.