Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പാർലമെന്റ്‌ ഉദ്‌ഘാടനം 
ഹൈന്ദവാചാര പ്രകാരം

by News Desk
May 26, 2023
in INDIA
0
പാർലമെന്റ്‌-ഉദ്‌ഘാടനം-
ഹൈന്ദവാചാര-പ്രകാരം
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പൂർണമായും ഹൈന്ദവ മതാചാരപ്രകാരം. ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്ക്കറുടെ ജന്മദിനമായ മെയ് 28ന് രണ്ടുഘട്ടമായാണ് ഉദ്ഘാടന ചടങ്ങ്. രാവിലെ 7.30ന് പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം യജ്ഞത്തോടെയാണ് ആദ്യഘട്ടം. തുടർന്ന് പൂജ. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഉപാധ്യക്ഷൻ എന്നിവർ സന്നിഹിതരാകും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമുണ്ടാകില്ല. പൂജയ്ക്കുശേഷം 8.30നും ഒമ്പതിനുമിടയിൽ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും.

ഒമ്പതരയ്ക്ക് പ്രാർഥനായോഗം. ശങ്കാരാചാര്യന്മാർ, മറ്റ് പ്രമുഖ ഹിന്ദുസന്യാസിമാർ, മതപണ്ഡിതർ തുടങ്ങിയവർ പങ്കെടുക്കും. ആദി ശിവനെയും ആദി ശങ്കരനെയും ആരാധിക്കും.

പകൽ 12ന് ദേശീയഗാനത്തോടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. രണ്ട് ഹൃസ്വചിത്രം ഈ ഘട്ടത്തിൽ പ്രദർശിപ്പിക്കും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും. തുടർന്ന് സ്പീക്കർ സംസാരിക്കും. പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും. രണ്ടരയ്ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും. തമിഴ്നാട്ടിലെ ‘അധീന’ങ്ങൾ എന്നറിയപ്പെടുന്ന 20 ശൈവമഠത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

പ്രതിപക്ഷയോജിപ്പ് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചിക
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങിൽനിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷപാർടികൾ ഒന്നിച്ചത് ഭാവിരാഷ്ട്രീയഗതിയുടെ സൂചന. മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ പോരാട്ടം തുടരുമെന്ന് സംയുക്ത പ്രസ്താവന ഉറപ്പ് നൽകുന്നു.
പാർലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരായ യോജിച്ച നീക്കങ്ങളിൽനിന്ന് അകലം പാലിച്ച എഎപി, ടിഎംസിയും പ്രസ്താവനയിൽ ഒപ്പിട്ടു. നോട്ടുനിരോധനം, പൗരത്വഭേദഗതി നിയമം, ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കൽ എന്നീ വിഷയങ്ങളിൽ യോജിച്ച പ്രക്ഷോഭത്തിനോ പ്രചാരണത്തിനോ പ്രതിപക്ഷപാർടികൾക്ക് സാധിച്ചില്ല. ഗാസസ് ചാരസോഫ്റ്റ്വെയർ, കർഷകപ്രക്ഷോഭം, അദാനി–-ഹിൻഡൻബർഗ് റിപ്പോർട്ട് എന്നിവയില് പാർലമെന്റിൽ പ്രതിപക്ഷസഹകരണം പ്രകടമായി. രാഹുൽ ഗാന്ധിയെ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു.

ജനാധിപത്യസംവിധാനത്തിനെതിരായ കടന്നാക്രമണത്തോട് ഉചിതമായ പ്രതികരണം എന്ന നിലയിലാണ് പാർലമെന്റ് മന്ദിരംഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ 19 പ്രതിപക്ഷപാർടികള് ഒറ്റക്കെട്ടായ് തീരുമാനിച്ചത്. തെലങ്കാന ഭരണകക്ഷിയായ ബിആർഎസും ചടങ്ങ് ബഹിഷ്കരിക്കാനുള്ള നിലപാടിലാണ്. പാർലമെന്റിൽ ബിജെപിയെ സഹായിക്കുന്ന ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ഭരണകക്ഷി പാർടികൾ.

Previous Post

ഏകാധിപത്യത്തിന്റെ ചെങ്കോൽ അണിയാന്‍ മോദി

Next Post

മണിപ്പുര്‍ വിഭജിക്കണമെന്ന് ; ബിജെപി സർക്കാര്‍ വംശഹത്യ നടത്തുകയാണെന്ന് ​ഗോത്രസംഘടന

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മണിപ്പുര്‍-വിഭജിക്കണമെന്ന്-;-ബിജെപി-സർക്കാര്‍-വംശഹത്യ-നടത്തുകയാണെന്ന്-​ഗോത്രസംഘടന

മണിപ്പുര്‍ വിഭജിക്കണമെന്ന് ; ബിജെപി സർക്കാര്‍ വംശഹത്യ നടത്തുകയാണെന്ന് ​ഗോത്രസംഘടന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.