ന്യൂഡൽഹി> പഞ്ചാബ് അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. സ്ഫോടനത്തിന് സമാനമായ ഉഗ്രശബ്ദം കേട്ടതായി പൊലീസ് അറിയിച്ചു. ഇന്നലെ അർധനരാത്രിയോടെയാണ് സുവർണ്ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൊലീസ് എത്തിയത്. സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.















